അലനല്ലൂര്‍: അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നട ന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അലനല്ലൂര്‍ ടൗണ്‍ വാര്‍ഡ് സ്വദേശിയാണ്. ഇയാളുടെ ഉറവിടം വ്യക്തമല്ല. പനി മൂലം സി.എച്ച്.സി യിലെ ഒ.പിയിലെത്തി യ ഇയാളോട് ടെസ്റ്റിന് വിധേയമാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സെന്റിനല്‍ സര്‍വ്വേയുടെ ഭാഗമായി നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 31 പേരാണ് പരിശോധനക്ക് വിധേയമായത്. 30 പേരുടെയും ഫലം നെഗ റ്റീവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച ഒന്ന്, 21, 23 വാര്‍ഡുകളിലെ അഞ്ച് പേരുമായി അടുത്ത് ഇടപഴകിയതായിട്ടു ള്ളതും സി.എച്ച്.സി യിലെ ഒ.പി യിലെത്തിയ ആളുകളില്‍ ജല ദോഷം, ചുമ, ശ്വാസതടസം, തൊണ്ടവേദന എന്നിവയുള്ളവരുമായ 52 പേരെ ഇന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനും വിധേയമാക്കിയി രുന്നു.