മണ്ണാര്‍ക്കാട്:മലബാറിലെ തുള്ളല്‍വേദികളില്‍ നിറസാനിധ്യമായി രുന്ന പയ്യനെടം ഗോപാലകൃഷ്ണന്റെ വിയോഗം കലാലോകത്തിന് വലിയ വേദനയായി. അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്ക് നാലര പതിറ്റാണ്ടു നീണ്ട തുള്ളല്‍ സപര്യയായിരുന്നു അദ്ദേഹത്തി ന്റെ ജീവിതം. തുള്ളല്‍കലയെ നെഞ്ചോടുചേര്‍ത്തുപിടിച്ച് കല യുടെ ചിട്ടവട്ടങ്ങളില്‍ നിന്നും അണുവിട വേറിട്ടു നടക്കാത്ത അതു ല്യപ്രതിഭയായിരുന്നു. മണ്ണാര്‍ക്കാട്ടെ പയ്യനെടം ഗ്രാമത്തില്‍നിന്നും തന്റെ മേല്‍വിലാസം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപി ച്ചത് കലയിലെ ആത്മസമര്‍പ്പണത്തിലൂടെയാണ്.തുള്ളല്‍കലയിലെ ജനകീയനായും അറിയപ്പെട്ടു.പാരമ്പര്യമായി ലഭിച്ച തുള്ളല്‍കലയെ നെഞ്ചിലേറ്റുകയും അനവധി ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്‍കു കയും ചെയ്തു.
അച്ഛന്‍ മഠത്തില്‍കുണ്ട് കൃഷ്ണന്‍നായര്‍ അറിയപ്പെടുന്ന തുള്ളല്‍ കലാകാരനായിരുന്നു. അച്ഛനില്‍നിന്നും കല അഭ്യസിച്ച ഗോപാല കൃഷ്ണന്റെ അരങ്ങേറ്റം ആറാംക്ലാസ് വിദ്യാര്‍ഥിയായിരിക്കു മ്പോഴാ ണ്.മലബാറിലെ ഒട്ടുമിക്ക ക്ഷേത്രവേദികളിലും ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ച് ജനശ്രദ്ധനേടി. കേരളത്തിന് പുറത്ത്, പഞ്ചാബ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചി ട്ടുണ്ട്. ഹാസ്യംകൊണ്ടും ദ്രുതചുവടുകള്‍കൊണ്ടും ഭാവരസങ്ങള്‍ കൊണ്ടും വേദികള്‍ കീഴടക്കുമ്പോഴും പണത്തിന്റെയോ പ്രശസ്തി യുടെയോ പിന്നാലെ പോയതുമില്ല. കിരാതംകഥ തുള്ളാനായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. ഭാവങ്ങളില്‍ പ്രിയം ഭക്തിയും. തുള്ളല്‍ പ്രസ്ഥാനത്തിനായി പാര്‍വതീ സ്വയംവരം തുള്ളല്‍ സ്വയം ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ കലാജീവിതത്തിന് മിഴിവേ കുന്നു. കൂടാതെ തുള്ളല്‍ സമന്വയം എന്ന നൃത്തരൂപവും ആവിഷ് കരിച്ചു. കല്ല്യാണസൗഗന്ധികം കഥയാണ് ഇതിനായി ചിട്ടപ്പെടുത്തിയത്.
2017ലെ ഞെരളത്ത് കൃഷ്ണന്‍കുട്ടി നമ്പീശന്‍ സ്മാരക അവാര്‍ഡ്, 2018 ലെ സൈരന്ധ്രി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ തേടി യെത്തിയിട്ടുണ്ട്. അര്‍ഹതവേണ്ടുവോളം ഉണ്ടായിട്ടും സംസ്ഥാനസര്‍ ക്കാരിന്റെ പുരസ്‌കാരങ്ങളില്‍ ഇടംപിടിക്കാതിരുന്നത് ശിഷ്യ ഗണ ങ്ങളെ വിഷമത്തിലാക്കിയിരുന്നു.എന്നാല്‍, പയ്യനെടം പോസ്റ്റ് ഓഫീസിലെ ജോലിയും നിസ്വാര്‍ഥമായ കലാജീവിതവുമായി മുന്നോട്ടുപോകാനായിരുന്നു അദ്ദേഹത്തിനിഷ്ടം.
കഴിഞ്ഞ വര്‍ഷം ശിവരാത്രിആഘാഷത്തിനാണ് അവസാനമായി ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. അതും തന്റെ ഇഷ്ടകഥയായ കിരാതംകഥയുമായി. കോവിഡ്കാലമാണ് തുള്ളല്‍പ്രയാണത്തിന് ചെറിയ ഇടവേള നല്‍കിയിരുന്നത്. നാലരപതിറ്റാണ്ടിലെ കലാസപര്യയില്‍ അനവധിശിഷ്യഗണളെ വളര്‍ത്തിയെടുത്തു. ഇപ്പോള്‍ ഡോ. അമൃത, കുമരംപുത്തൂര്‍ മണികണ്ഠന്‍, അനീഷ് മണ്ണാര്‍ക്കാട്, ആദിത്യകൃഷ്ണന്‍, പ്രഫ. ഗിരിജ തുടങ്ങിയ പ്രിയശിഷ്യഗണങ്ങളുടെ നിരയുമുണ്ട്.