മണ്ണാര്‍ക്കാട്:ശിരുവാണി ഡാമില്‍ ജലനിരപ്പ് 875.90 മീറ്ററില്‍ എത്തി യതിനാല്‍ സെപ്തംബര്‍ 14 ന് ഡാം തുറന്നു വിടാന്‍ സാധ്യതയുള്ള തായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിന്റെ പരമാവധി ജല സംഭരണശേഷി 877 മീറ്ററാണ്. അട്ടപ്പാടി മേഖല യിലെ ശിരുവാണിപ്പുഴ, ഭവാനിപ്പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.