അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നിലെ സ്വകാര്യ വ്യക്തി യുടെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ കാട്ടുപന്നിയെ ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ യാണ് പന്നിയെ ചത്ത നിലയില്‍ കണ്ടത്.സമീപത്തെ വൈദ്യുതി കാലില്‍ നിന്നും കമ്പി പൊട്ടി കിടന്നിരുന്നു.ഇതില്‍ തട്ടിയാകാം പന്നി ചത്തതെന്നാണ് കരുതുന്നത്. തിരുവിഴാംകുന്നില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നിയുടെ ജഡം കൊണ്ടുപോയി. പ്രദേശത്ത് പന്നികളുടെ ശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയു ന്നു.കാട്ടുപന്നിശല്ല്യം കാരണം വീട്ടുവളപ്പില്‍ പോലും കൃഷി ചെയ്യാ ന് കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.