പാലക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ള വരുടെ എണ്ണം 1056 ആയി.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ കൊല്ലം, അഞ്ചുപേര്‍ വീതം തൃശൂര്‍, എറണാകുളം, 11 പേര്‍ കോഴിക്കോട്, 19 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 109 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 71 പേര്‍, വിദേശത്ത് നിന്ന് വന്ന 2 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 46 പേര്‍ രോഗ മുക്തി നേടി.ഇന്ന് 198 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 51986 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ച തില്‍ 49903 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 288 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 402 സാമ്പിളുകള്‍ അയച്ചു. 5865 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീ വായത്. ഇതില്‍ 4753 പേര്‍ രോഗമുക്തി നേടി.125610 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1231 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 7447 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്നാട്-6
തിരുവേഗപ്പുറ സ്വദേശി (35 പുരുഷൻ)
തത്തമംഗലം സ്വദേശികൾ (24 സ്ത്രീ,1 പെൺകുട്ടി)
കൊടുവായൂർ സ്വദേശി (30 പുരുഷൻ)
ചിതലി സ്വദേശി (31 പുരുഷൻ)
തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (22 പുരുഷൻ)
മധ്യപ്രദേശ് 1
കാവിൽപാട് സ്വദേശി (70 സ്ത്രീ)
ഒമാൻ-1
ഒറ്റപ്പാലം പാലപ്പുറം സ്വദേശി (31 പുരുഷൻ)
യുഎഇ-1
വിളയൂർ സ്വദേശി (39 പുരുഷൻ)
ഉറവിടം അറിയാത്ത രോഗബാധിതർ-29
നൂറണി സ്വദേശി (30 പുരുഷൻ)
കരിമ്പ സ്വദേശികൾ (31 പുരുഷൻ 21 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി (22 സ്ത്രീ)
ചിറ്റൂർ സ്വദേശി (42 സ്ത്രീ)
കൊടുമ്പ് സ്വദേശി (21 സ്ത്രീ)
മൂത്താൻതറ സ്വദേശി (39, 61 പുരുഷന്മാർ)
പുതുനഗരം സ്വദേശി (50 പുരുഷൻ)
കൊടുവായൂർ സ്വദേശി (64 പുരുഷൻ)
നാഗലശ്ശേരി സ്വദേശി (28 പുരുഷൻ)
വാണിയംകുളം സ്വദേശികൾ (53 പുരുഷൻ 75 സ്ത്രീ)
കോട്ടായി സ്വദേശി (73 പുരുഷൻ)
നെന്മാറ സ്വദേശി (48 പുരുഷൻ)
കാവശ്ശേരി സ്വദേശി (48 പുരുഷൻ)
പറക്കുന്നം സ്വദേശി (55 പുരുഷൻ)
ചളവറ സ്വദേശി (49 സ്ത്രീ)
അഗളി സ്വദേശികൾ (46 പുരുഷൻ 13 പെൺകുട്ടി)
പട്ടാമ്പി സ്വദേശി (28 പുരുഷൻ)
ചന്ദ്രനഗർ സ്വദേശി (41 പുരുഷൻ)
അനങ്ങനടി സ്വദേശി (44 സ്ത്രീ)
കോങ്ങാട് സ്വദേശി (24 പുരുഷൻ)
എരിമയൂർ സ്വദേശി (59 പുരുഷൻ)
വടക്കഞ്ചേരി സ്വദേശി (58 പുരുഷൻ)
എലപ്പുള്ളി സ്വദേശി (61 സ്ത്രീ)
കോഴിക്കോട് സ്വദേശി(26 പുരുഷൻ)
മലപ്പുറം സ്വദേശി(37 പുരുഷൻ)
സമ്പർക്കം 71
കടമ്പഴിപ്പുറം സ്വദേശികൾ (79,52 പുരുഷന്മാർ, 67,40 സ്ത്രീകൾ, 3 ആൺകുട്ടി)
എലപ്പുള്ളി സ്വദേശികൾ (12,16 ആൺകുട്ടികൾ, 14,17 പെൺകുട്ടികൾ, 35,44 സ്ത്രീകൾ, 40,54 പുരുഷന്മാർ)
പിരായിരി സ്വദേശികൾ (40,56,56 പുരുഷന്മാർ, 50 സ്ത്രീ)
നൂറണി സ്വദേശി (24 പുരുഷൻ)
വണ്ടാഴി സ്വദേശി (17 പെൺകുട്ടി)
ശ്രീകൃഷ്ണപുരം സ്വദേശികൾ (27,55,59 പുരുഷന്മാർ, 27,49 സ്ത്രീകൾ)
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ (27 സ്ത്രീ, 2,14 പെൺകുട്ടികൾ)
പുതുപ്പരിയാരം സ്വദേശികൾ (41,24,34,24 പുരുഷന്മാർ, 3 പെൺകുട്ടി, 20,23 സ്ത്രീകൾ)
കാഞ്ഞിരപ്പുഴ സ്വദേശികൾ (30 പുരുഷൻ, 47, 80 സ്ത്രീകൾ)
കരിമ്പ സ്വദേശികൾ (8 പെൺകുട്ടി, 24,42 സ്ത്രീകൾ)
പട്ടഞ്ചേരി സ്വദേശികൾ (21,56 സ്ത്രീകൾ)
മങ്കര സ്വദേശി (24 പുരുഷൻ)
കോട്ടോപ്പാടം സ്വദേശികൾ (2 പെൺകുട്ടി, 19,31,53 സ്ത്രീകൾ)
കുമരം പുത്തൂർ സ്വദേശി (40 പുരുഷൻ)
അലനല്ലൂർ സ്വദേശി (26 പുരുഷൻ)
കോങ്ങാട് സ്വദേശികൾ (13 ആൺകുട്ടി, 26 പുരുഷൻ,48,48 സ്ത്രീകൾ)
പറക്കുന്നം സ്വദേശികൾ (31,30 പുരുഷന്മാർ, 49 സ്ത്രീ)
അനങ്ങനടി സ്വദേശി (17 ആൺകുട്ടി)
വടക്കഞ്ചേരി സ്വദേശി (63 പുരുഷൻ, 24 സ്ത്രീ)
കാരാകുറുശ്ശി സ്വദേശി (33 സ്ത്രീ)
മണ്ണാർക്കാട് സ്വദേശി (40 സ്ത്രീ)
കാവശ്ശേരി സ്വദേശി (37 പുരുഷൻ)
ചളവറ സ്വദേശി (50 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി (35 സ്ത്രീ)
ചെർപ്പുളശ്ശേരി സ്വദേശി (30 സ്ത്രീ)
എലവഞ്ചേരി സ്വദേശി (39 സ്ത്രീ)
മരുതറോഡ് സ്വദേശി (23 സ്ത്രീ)
കൊടുവായൂർ സ്വദേശി (52 പുരുഷൻ)
പട്ടാമ്പി കൊപ്പം സ്വദേശി (52 സ്ത്രീ)
കുഴൽമന്ദം സ്വദേശി (21 സ്ത്രീ)
നെന്മാറ സ്വദേശി (70 സ്ത്രീ)
ഇന്ന് 28 കേസുകൾ രജിസ്റ്റർ ചെയ്തു
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (സെപ്തംബർ 11) വൈകിട്ട് 7 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 216 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 216 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.