അലനല്ലൂര്‍: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി അലനല്ലൂര്‍ ഗ്രാമപ ഞ്ചായത്ത് നടപ്പിലാക്കിയ വിദ്യാഭവന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച വീടി ന്റെ താക്കോല്‍ദാനം നടത്തി. ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ യും, അധ്യാപക രക്ഷാകൃത സമിതി ഒരു ലക്ഷം രൂപയും, ഗുണ ഭോക്താവ് ഒരു ലക്ഷം രൂപയും കണ്ടെത്തി വീട് നിര്‍മിക്കുന്നതാണ് പദ്ധതി. ഇത്തരത്തില്‍ അഞ്ച് വീടുകളാണ് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്നത്. എടത്തനാട്ടുകര ചിരട്ടക്കുളത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.അഫ്‌സറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീനത്ത്, പി.മുസ്തഫ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, പി.ഷാനവാസ്, പി.അഹമദ് സുബൈര്‍, പി.പി.ഏനു, പി.അബ്ദുല്‍ ലയിസ്, പി.ഷറഫുദ്ധീന്‍, പി.സലിം, നൗഷാദ് പുത്തന്‍ക്കോട്, പി.ഷാജിദ് ബാബു, ടി.കെ ഷാജി, പി.സുല്‍ഫിക്കര്‍ അലി എന്നിവര്‍ സംബന്ധിച്ചു.