കുമരംപുത്തൂര്‍:കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗത്ത് മല വെള്ള പ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ യുവാക്കളെ മൂന്നാംദിനത്തെ തിരച്ചിലിലും കണ്ടെത്താനായില്ല.കാലാവസ്ഥ പ്രതികൂലമായ തോ ടെ ഇന്ന് വൈകീട്ട് അഞ്ചോടെ തിരച്ചില്‍ അവസാനിപ്പിക്കുകയാ യിരുന്നു. നാളെ വീണ്ടും പുനരാരംഭിക്കും.
കാടാമ്പുഴ കരയക്കാട് ചിത്രംപള്ളി പുതുവള്ളി വീട്ടില്‍ കുട്ടി ഹസ ന്റെ മകന്‍ മുഹമ്മദാലി (23), വെട്ടിക്കാടന്‍ വീട്ടില്‍ റിയാസുദീന്‍ മകന്‍ ഇര്‍ഫാന്‍ (20) എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് മൂന്നു ദിവസമായി നടന്നുവരുന്നത്. മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന തിരച്ചിലില്‍ മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറോളം സന്നദ്ധപ്രവര്‍ത്തകരാണ് പങ്കെടുത്തുവരുന്നത്. ഇന്ന് പാലക്കാടു നിന്നും സ്‌കൂബാ ടീമുള്‍പ്പെടെയുള്ള ഫയര്‍ഫോഴ്സിന്റെ ഒരു സേന യും തിരച്ചിലിനായി എത്തി. കൂടാതെ, പട്ടാമ്പി, നിലമ്പൂര്‍, വയനാട് മേഖലകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും പങ്കാളികളായി.
അപകടംനടന്ന കുരുത്തിച്ചാലില്‍ ഇന്ന് ഏറെ നേരം മുങ്ങിത്തപ്പിയെ ങ്കിലും നിരാശയായിരുന്നു ഫലം.ഇവിടെനിന്നും കഴിഞ്ഞദിവസം തിരച്ചില്‍ അവസാനിപ്പിച്ച ആറാട്ടുകടവുവരേയും താഴോട്ട് പോത്തോഴിക്കാവ് തടയണവരേയുമുള്ള 13 കിലോമീറ്ററോളം സംഘം തെരച്ചില്‍ നടത്തി. ശക്തമായ മഴയും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും തടസമായി. സ്‌കൂബാ ടീമിന് വെള്ളത്തിന്റെ ശക്തമായ ഒഴുക്കും പ്രതിസന്ധികള്‍ സൃഷ്ടിച്ചു. വൈകുന്നേരമായതോടെ പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതും വെള്ളത്തിന്റെ നിറംമാറ്റവും രക്ഷാപ്രവര്‍ത്തനം തീര്‍ത്തും ദുഷ്‌ക രമാക്കി. ഇതോടെ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പി ക്കുകയായിരുന്നു.
എന്‍. ഷംസുദീന്‍ എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു. തഹസി ല്‍ദാര്‍ ബാബുരാജ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തക ര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഒപ്പമുണ്ടായിരുന്നു.ബുധനാഴ്ച വൈകു ന്നേരം നാലരയോടെയാണ് കാടാമ്പുഴ സ്വദേശികളായ ആറംഗ സംഘം കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തിയത്. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലില്‍ സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. മറ്റുള്ള വര്‍ ഓടിയും മരക്കൊമ്പില്‍ തൂങ്ങിയും രക്ഷപ്പെട്ടപ്പോള്‍ മുഹമ്മ ദാലിയും ഇര്‍ഫാനും കുത്തൊഴുക്കില്‍ പതിക്കുകയായിരുന്നു. ഇതി ന് മുമ്പ് പത്തോളം ജീവനുകള്‍ പൊലിഞ്ഞ കുരുത്തിച്ചാല്‍ ഭാഗത്ത് അപകടമുന്നറിയിപ്പുകള്‍ ഇല്ലാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിട വരുത്തിയിരുന്നു.