അലനല്ലൂര്‍:ഗ്രാമഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയി ലുള്‍പ്പെട്ട ‘വിദ്യാലയങ്ങള്‍ക്ക് വാട്ടര്‍ വാട്ടര്‍ പ്യൂരിഫയര്‍’ എന്ന പദ്ധതിയുടെ ഭാഗമായി മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ ലഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ പഞ്ചായത്തംഗം സി മുഹമ്മ ദാലി പ്യൂരിഫയര്‍ സ്‌ക്കൂളിന് കൈമാറി. പ്രധാനാധ്യാപിക എന്‍. തങ്കം, മാനേജര്‍ പി.ജയശങ്കരന്‍, പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പി.ടി.എ. പ്രതിനിധി കള്‍ മറ്റു രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാട്ടര്‍ പ്യൂരിഫയര്‍ ലഭിച്ചതിന്റെ സന്തോഷം മധുരപലഹാരം വിതരണം ചെയ്ത് പങ്കിട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!