മണ്ണാര്‍ക്കാട്:മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മണ്ണാര്‍ക്കാട്, കുമരം പുത്തൂര്‍, തെങ്കര എന്നിവിടങ്ങളില്‍ പനി, ചുമ, ജലദോഷം എന്നിങ്ങ നെയുള്ള എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരെ സ്രവ പരിശോധനക്കായി വിധേയരാക്കേണ്ടതുണ്ടെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍. പമീലി അറിയിച്ചു. മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായവരുമായി മാസ്‌കില്ലാതെ അടുത്ത് ഇടപഴകിയതായി സംശയം ഉള്ളവര്‍ക്കും പരിശോധനക്ക് വിധേയമാകാവുന്നതാണ്.ഇതിനായി വാട്‌സ് ആപ്പ് നമ്പറിന്റെ സേവനം ഏര്‍പ്പെടുത്തി.സ്രവ പരിശോധനയ്ക്ക് താല്‍ പര്യം ഉള്ളവര്‍ പേര്, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍, പരിശോ ധിക്കാനുള്ള കാരണം ( മത്സ്യമാര്‍ക്കറ്റ് സമ്പര്‍ക്കം/ രോഗലക്ഷണം) എന്നിവ വ്യക്തമാക്കി 8281220380 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് സന്ദേശം അയക്കണം.ആരോഗ്യ വകുപ്പ് മുന്‍ഗണന ക്രമം കണക്കാ ക്കി പരിശോധന തീയതി അറിയിക്കും സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണ് സന്ദേശങ്ങള്‍ അയക്കാനുള്ള സമയപരിധി.മത്സ്യ മാര്‍ ക്കറ്റ് കൊവിഡ്-19 ക്ലാസ്റ്റര്‍ ആയി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച ആളുകളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെ ട്ടിട്ടുള്ളവരെ പരിശോധിക്കുന്നതിനായി ആന്റിജന്‍ ക്യാംപുകള്‍ താലൂക്ക് ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും നടത്തി വരി കയാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.