പാലക്കാട് : കോവിഡ് – 19 രോഗ വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടിരുന്ന കളിക്കളങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ ത്തിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടി യായ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.മൈതാനങ്ങള്‍, ക്ലബ്ബുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ കായിക പരിശീലനത്തിനായി മാത്രം ഉപ യോഗിക്കാം.മത്സരങ്ങള്‍ അനുവദിക്കുന്നതല്ല. ശാരീരിക അകലം പാലിച്ചു കൊണ്ടുള്ള പരിശീലനം മാത്രം നടത്താം.മറ്റു കോവിഡ് -19 രോഗപ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം മൈതാനം/ ക്ലബ്ബുകളില്‍ കായികാര്‍ത്ഥികള്‍ ഒത്തുചേരേണ്ടത്.ഈ നിര്‍ദ്ദേശ ങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.