പാലക്കാട്: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് തല സ്ഥാനത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഇടതു സര്‍ക്കാറി ന്റെ യുവജന വിരുദ്ധ നയത്തിന്റെ രക്തസാക്ഷിയാണെന്നും യുവാക്കളല്ല ഇടതു സര്‍ക്കാറാണ് തൂക്കിലേറ്റപ്പെടേണ്ടതെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സര്‍ക്കാറിനെ പ്രതീകാത്മമായി തൂക്കിലേറ്റി സമരം നടത്തി. മണ്ണാ ര്‍ക്കാട് മണ്ഡലം കമ്മിറ്റി കോടതിപ്പടിയില്‍ നടത്തിയ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി അദ്ധ്യക്ഷത വഹിച്ചു. ജന. സെ ക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി,കെ.ടിഅബ്ദുല്ല, ഷരീഫ് പച്ചീരി, ഷൗക്കത്ത് പുറ്റാനിക്കാട് ,ഷമീര്‍ നമ്പിയത്ത്, ഷമീര്‍ മാസ്റ്റര്‍ മണലടി, റഹീം ഇരുമ്പന്‍, പി നൗഷാദ്, നസീമുദീന്‍, സാദിഖ്, ഹാരിസ് എന്നിവര്‍ സംസാരിച്ചു.