മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ജൈവപച്ചക്കറി വിളവെടുപ്പ് നാടിനും കൃഷിയെ സ്നേഹിക്കു ന്നവര്‍ക്കും നല്ലോണകാഴ്ചയായി.പെരിമ്പടാരി പോത്തോഴിക്കാവ് പ്രദേശത്ത് പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് റൂറല്‍ ബാങ്ക് കൃഷിയിറക്കിയിരുന്നത്. ഒരേക്കറില്‍ നെല്‍കൃഷിയും ബാക്കി സ്ഥലത്ത് വിവിധയിനം പച്ചക്കറികളുമാണ് ജൈവരീതി യില്‍ കൃഷിചെയ്തിട്ടുള്ളത്. ഇതുകൊണ്ടുതന്നെ രാസവളവും കീടനാശിനിയും തൊണ്ടുതീണ്ടാത്ത പാവല്‍, പടവലം, വെണ്ടയ്ക്ക, വഴുതന, പച്ചമുളക്, പയര്‍, പീച്ചിങ്ങ, ചുരയ്ക്ക, മത്തന്‍, കുമ്പളം എന്നിങ്ങനെ എല്ലാവിധ പച്ചക്കറികളും ഇവിടെ വിളഞ്ഞു നില്‍ ക്കുന്നു.
ജൂണ്‍ അവസാന വാരം പി.കെ.ശശി എംഎല്‍എ യാണ് കൃഷിയിട ത്തില്‍ വിത്തിറക്കി പദ്ധതി ഉദ്ഘാടനം ചെയ്തത്. വിളവെടുപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറി എം.പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ പച്ചക്കറി എത്തിക്കുകയാണ് ലക്ഷ്യം. ബാങ്കിന്റെ സുവര്‍ണം ജൈവപച്ചക്കറി കടയിലുംബാങ്കിലും ഈ പച്ചക്കറികള്‍ ലഭിക്കും. ബാങ്ക് ആരംഭിക്കുന്ന നാട്ടു ചന്തയിലേക്കുള്ള പച്ചക്കറികളും ഇവിടെ നിന്നും ഉത്പ്പാദിപ്പിക്കാനാവും.
ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി അജയകുമാര്‍, സ്ഥലമുടമ പേരഞ്ചത്ത് വാര്യത്ത് മധു, കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്ന റിട്ട: കൃഷി ഓഫീസര്‍ വി.ജോസ്, കര്‍ഷകന്‍ ജോര്‍ജ്, ബാങ്ക് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ വിളവെടുപ്പില്‍ പങ്കാളികളായി. തരിശായി കിടന്നിരുന്നസ്ഥലമാണ് ഇന്ന് പച്ചക്കറികള്‍ വിളഞ്ഞ് ഹരിതാഭ മായിരിക്കുന്നത്. ഈ സ്ഥലത്ത് വരും വര്‍ഷങ്ങളിലും വിളവിറ ക്കുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.