പാലക്കാട്: ഭക്ഷണത്തിലൂടെ കോവിഡ് അണുബാധയുണ്ടാ കുന്ന തായി തെളിവുകളില്ലെങ്കിലും ഭക്ഷ്യ ശുചിത്വം പാലിക്കുന്നത് നന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത പറയുന്നു. ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക, പച്ചയായും പാകം ചെയ്തും കഴിക്കാവുന്നവ തരംതിരിക്കുക, ഭക്ഷണം നന്നായി വേവിക്കുക, അനുയോജ്യ താപനിലയില്‍ സൂക്ഷിക്കുക, പച്ചയായി ഉപയോഗി ക്കുന്നവ ശുദ്ധജലത്തില്‍ കഴുകുക. ഏതെങ്കിലും സൂക്ഷ്മപോഷ കങ്ങള്‍ കോവിഡിനെ പ്രതിരോധിക്കുന്നതായി തെളിവില്ല. കുരു മുളക്, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവയ്ക്ക് സൂഷ്മാണു പ്രതിരോധ ശേഷിയുണ്ടെങ്കിലും കോവിഡിനെ പ്രതിരോധിക്കുമെന്ന വാദം തെറ്റാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഭക്ഷണക്രമം ഇങ്ങനെ…
നാം കഴിക്കുന്ന ഭക്ഷണം രോഗബാധയെ പ്രതിരോധിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുമെന്ന് ഡി.എം.ഒ പറയുന്നു. പ്രതിരോ ധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ പോഷകാഹാരം ദുര്‍മ്മേദസ്സ്, ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാന്‍സറുകള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാവുന്നതാണെന്ന് ഡി.എം.ഒ പറയുന്നു.
1) പഴങ്ങളും പച്ചക്കറികളും അടങ്ങിയ വൈവിധ്യവും സമീകൃതവുമായ ഭക്ഷണം കഴിക്കുക.
2.ഉപ്പിന്റെ ഉപയോഗം പ്രതിദിനം അഞ്ച് ഗ്രാമായി നിജപ്പെടുത്തുക.
- ഭക്ഷ്യ എണ്ണയുടേയും കൊഴുപ്പിന്റേയും ഉപയോഗം ക്രമീകരിക്കുക.
4.കൊഴുപ്പു കുറഞ്ഞ മാംസ ഭക്ഷണം (ഉദാഹരത്തിന് കോഴി, മത്സ്യം എന്നിവ) ഉള്‍പ്പെടുത്തുക
- കൊഴുപ്പു കുറഞ്ഞ പാല്‍ ഉപയോഗിക്കുക.
6.ഭക്ഷണം ആവിയില്‍ വേവിച്ചോ തിളപ്പിച്ചോ പാകം ചെയ്യുക. എണ്ണയില്‍ വറുത്തതും പൊരിച്ചതും കഴിക്കുന്നത് കുറയ്ക്കുക.
- പഞ്ചസാരയുടെ ഉപയോഗം മിതപ്പെടുത്തുക. സോഫ്ട് ഡ്രിങ്കുകള്‍, , പൗഡര്‍ കോണ്‍സണ്‍ട്രേറ്റുകള്‍ ഒഴിവാക്കുക.
- ആവശ്യത്തിന് വെള്ളം കുടിക്കുക വഴി ശരീരത്തിലെ ജലാംശം ഉറപ്പുവരുത്തുക.
- മദ്യം ഒഴിവാക്കുക വ്യാജവാർത്തകൾക്കും ഊഹാപോഹങ്ങള്‍ക്കും ചെവികൊടുക്കാതിരിക്കുക.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം ശാരീരിക അകലം ഉറപ്പുവരുത്തണം. കോവിഡ് രോഗബാധ സംബന്ധിച്ചുള്ള ഭയം, തൊഴിലില്ലായ്മ, വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം, കുട്ടികളുടെ പഠനം, കുടുംബാംഗങ്ങളുടേയും സുഹൃത്തുകളുടേയം സാമീപ്യമില്ലായ്മ എന്നിവ മാനസിക സമര്‍ദ്ദത്തിന് ഇടവരുത്തിയേക്കാം.
ഇത്തരം സാഹചര്യങ്ങളില്‍ രോഗബാധ സംബന്ധിച്ചുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ചെവികൊടുക്കാതിരിക്കുക.
1) മാനസികാരോഗ്യത്തിന് മൊബൈല്‍ ഫോണിലൂടെയോ ഓണ്‍ലൈന്‍ ആയോ സുഹൃത്തുക്കളും ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുക
2) ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ മാനസികാരോഗ്യത്തിന് നല്ലതാണ്, ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ജ്ജിക്കുക.
3) മറ്റുള്ളവരെ സഹായിക്കുന്നതും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യുന്നത് മാനസിക സംഘര്‍ഷവും മറ്റും ലഘൂകരിക്കും.
4) രോഗബാധിതരോട് വിവേചനം കാണിക്കാതിരിക്കുക .
5) പൂന്തോട്ട നിര്‍മ്മാണം, യോഗ, ധ്യാനം, പാചകം, വായന എന്നിവയും മാനസികാരോഗ്യത്തിന് നല്ലതാണ്.
വ്യായാമത്തോടൊപ്പംസംഗീതവും നൃത്തവും ആവാം
വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്യുക,.
പേശികള്‍ക്ക് ബലം നല്‍കുന്നതും തുലനാവസ്ഥ ഉറപ്പു വരുത്തുന്നതുമായ വ്യായാമങ്ങള്‍, ഉദാഹരണത്തിന് സ്‌കിപ്പിംഗ്, പുഷ് അപ്പ്, പുള്‍ അപ്പ്’, ഗോവണികള്‍ കയറി ഇറങ്ങുക എന്നിവ നല്ലതാണ്.
1) സംഗീതത്തോടൊപ്പം നൃത്തം ചെയ്യുന്നത് നല്ലതാണ്.
2) യോഗയും, ധ്യാനവും നല്ലതാണ്.
ഒരു ദിവസം 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. കുട്ടികള്‍ക്ക് ഇത് കളികളും മറ്റുമായി ഒരു മണിക്കൂര്‍ വരെയാകാം
3) വ്യായാമം 7 മുതല്‍ 8 മണിക്കൂര്‍ വരെയുള്ള നല്ല ഉറക്കത്തിന് ഉത്തമമാണ്.