കാഞ്ഞിരപ്പുഴ: പഞ്ചായത്തിന് മുന്‍വശം കനാല്‍റോഡില്‍ താമസി ക്കുന്ന ഭിന്നശേഷിക്കാരനായ ബാബുവിന്റെ വീടെന്ന സ്വപ്നത്തിന് നാളെ കുറ്റിയടിക്കും.സിപിഐ കര്‍ഷക സംഘടനയായ കിസാന്‍ സഭയാണ് ബാബുവിന് വീടൊരുക്കാന്‍ പോകുന്നത്.
താടിക്കമാരെ ശ്രീനിവാസന്റെ മകന്‍ ബാബു ലോട്ടറി വില്‍പ്പനക്കാ രനാണ്.ശ്രീനിവാസന്‍ ഐസ് വില്‍പ്പനക്കാരനും.അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ബാബുവിന്റെ കൊച്ച് കുടും ബം.ഇവര്‍ താമസിച്ചിരുന്ന ജീര്‍ണാവസ്ഥയിലായിരുന്ന വീട് കഴി ഞ്ഞ വര്‍ഷത്തെ മഴക്കാലത്ത് തകര്‍ന്നു.പിന്നെ ടാര്‍പോളിനും ഷീറ്റുമെല്ലാം മേഞ്ഞ് താത്കാലിക കൂരയിലാണ് കുടുംബം കഴിഞ്ഞ് പോരുന്നത്.
ലൈഫ് ഭവന പദ്ധതിയില്‍ ബാബുവിന് വീട് ലഭിച്ചാല്‍ തന്നെ നില വിലെ സാഹചര്യത്തില്‍ പൂര്‍ത്തിയായി വരുമ്പോഴേക്കും താമസി ച്ചേക്കാം.ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് കിസാന്‍ സഭ വീട് നിര്‍മാണ ദൗത്യം ഏറ്റെടുത്തത്.അഞ്ച് ലക്ഷം രൂപ ചെലവിലാണ് ബാബുവിനും കുടുംബത്തിനുമായി പുതിയ വീട് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.ഉത്രാടം ദിനമായ നാളെ നിര്‍മാണോദ്ഘാടനം കിസാന്‍ സഭ സംസ്ഥാന ജന.സെക്രട്ടറി സികെ ചാമുണ്ണി നിര്‍വ്വഹിക്കും.മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി,കിസാന്‍ സഭ ജില്ലാ സെക്രട്ടറി പി മണികണ്ഠന്‍,സിപിഐ കോങ്ങാട് മണ്ഡലം സെ്ക്രട്ടറി പി ചിന്നക്കുട്ടന്‍,കെവിസി മോനോന്‍, പി ശിവദാസന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.