പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 2020 ല്‍ വീട് ഇല്ലാത്തതും വീട് നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്ത കുടുംബങ്ങള്‍ക്ക്  ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി സെപ്തംബര്‍ ഒമ്പത് വരെ നീട്ടി. സംസ്ഥാനത്ത് ഇത് വരെ ആറ് ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. പാലക്കാട് ജില്ലയില്‍ ഭൂമിയുള്ള ഭവന രഹിതരില്‍ നിന്നും 74043 അപേക്ഷകളാണ് ലഭിച്ചത്. ഭൂരഹിത ഭവന രഹിതരുടെ വിഭാഗത്തില്‍ നിന്നും 26049 അപേക്ഷകളും ലഭിച്ചു. മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുള്ള കുടുംബങ്ങളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റേഷന്‍ കാര്‍ഡിലു ള്‍പ്പെട്ട കുടുംബനാഥയുടെ പേരിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത അര്‍ഹരായവര്‍ സെപ്തംബര്‍ ഒമ്പതിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. 9 ന് ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!