അട്ടപ്പാടി:ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സുഭിക്ഷ കേരളം ഓണം വിപണന മേള അഗളിയില്‍ ആരംഭിച്ചു. ഓഗസ്റ്റ് 30 വരെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെ വിപണി പ്രവര്‍ത്തിക്കും. അട്ടപ്പാടി മേഖല യിലെ 822 സംഘകൃഷി ഗ്രൂപ്പുകള്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍, ചെറുധാന്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഹില്‍ വാല്യൂ ഉല്പന്നങ്ങള്‍ എന്നിവയാണ് ഓണ വിപണിയില്‍ ന്യായവിലയ്ക്ക് ലഭിക്കുക. കനിഗുലുമേ പച്ചക്കറി യൂണിറ്റിനെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന വിപണനമേള അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വഞ്ചി കല്ലന്‍ ഉദ്ഘാടനം ചെയ്തു. എം.കെ.എസ്.പി കോ-ഓഡിനേറ്റര്‍ സൈജു പത്മനാഭന്‍, സംരഭകരായ രാജാമണി, സുമതി, പാരാ പ്രൊഫഷണല്‍ ഉഷ, പഞ്ചായത്ത് അംഗം സരസ്വതി എന്നിവര്‍ പങ്കെടുത്തു. ഊരുകളിലെ സമൂഹ അടുക്കളയിലേക്കുള്ള പച്ചക്കറികള്‍ ലഭ്യമാക്കാന്‍ ഓണം മൊബൈല്‍ ന്യൂട്രിഷന്‍ യൂണിറ്റും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924-254335

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!