മണ്ണാര്‍ക്കാട്:ഹൃദയാഘാതം മൂലം മരിച്ച മധ്യവയസ്‌കന്റെ കോവി ഡ് പരിശോധന ഫലം പോസിറ്റീവായി.മണ്ണാര്‍ക്കാട് അരകുര്‍ശ്ശി പാലക്കല്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ രമേഷിന്റെ (55) പരിശോധ ന ഫലമാണ് പോസിറ്റീവായത്.ഇക്കഴിഞ്ഞ 16നാണ് രമേഷ് മരിച്ച ത്.പിറ്റേന്ന് ഐവര്‍മഠത്തില്‍ മൃതദേഹം സംസ്‌കരിച്ചു.കോവിഡ് പരിശോധനക്കായി സ്രവം എടുത്തിരുന്നു.ഇന്ന് ഉച്ചയോടെയാണ് ഫലം പുറത്ത് വന്നത്.രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃതദേഹം സന്ദര്‍ശിച്ചവരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത വരും നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം.