മണ്ണാര്‍ക്കാട്:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കെ.എസ്. ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി യ ഫ്രീഡം ക്വിസ്- 2020 ലെ വിജയികളെ അനുമോദിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കോട്ടോപ്പാടം, മണ്ണാര്‍ ക്കാട്,അലനല്ലൂര്‍,എടത്തനാട്ടുകര എന്നിവിടങ്ങളില്‍ നടന്ന അനു മോദന ചടങ്ങുകളില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍, മണ്ണാര്‍ക്കാട് നഗരസഭാധ്യക്ഷ എം.കെ.സുബൈദ, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, മുസ് ലിം ലീഗ് അലനല്ലൂര്‍ മേഖലാ ജനറല്‍ സെക്രട്ടറി യൂസഫ് പാക്കത്ത്,എടത്തനാട്ടുകര ജി.ഒ.എച്ച്.എസ് പ്രധാനാധ്യാപകന്‍ എന്‍. അബ്ദുല്‍ നാസര്‍ എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ,സെക്രട്ടറി സലീം നാലകത്ത്, മുസ്ലിം യൂത്ത്‌ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, കെ.പി.എ.സലീം, കെ.എ.മനാഫ്, പി.അബ്ദുല്‍സലാം,സിദ്ദീഖ് കൊടപ്പന, കെ.മുസ്തഫ,എ.കബീര്‍ പ്രസംഗിച്ചു.

രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ വിവിധ വിഭാഗങ്ങളില്‍ വിജയിച്ച ടി.മുഹമ്മദ് അമന്‍,മുഹമ്മദ് റയാന്‍,ജെ.അര്‍ജുന്‍,കെ.പി.ഷാഹിന്‍,ജി.അര്‍ത്ഥന,എന്‍.ആവണി, കെ.ടി.ആര്യനന്ദ,കെ.ജസീല്‍,ജി.അദ്വൈത്,കെ.പി.ബാസിം,കെ.ജെ.അഭിജിത്ത്,നിദ ഫാത്തിമ എന്നിവരെയാണ് അനുമോദിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!