പാലക്കാട് :നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് ഉയർന്നതോടെ വാളയാർ ഡാം ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് 12 നു തുറക്കുമെന്ന് ബന്ധപ്പെട്ട എക്സി ക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 200. 78 (ഓഗസ്റ്റ് 12 രാത്രി 7ന് ) മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.
പോത്തുണ്ടി ഡാം തുറന്നേക്കാം
പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടർന്ന് നീരൊഴുക്ക് കൂടിയാൽ ഓഗസ്റ്റ് 13 ന് നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടുമെന്നും പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 103.84 മീറ്ററും പരമാവധി ജലനിരപ്പ് 108.304 മീറ്ററുമാണ്.