അട്ടപ്പാടി:കോവിഡ് 19 സ്ഥിരീകരിച്ച അഗളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനെ കണ്ടെയ്ന്റ്‌മെന്റ് സോണില്‍ നിന്നും ഒഴിവാ ക്കണമന്നാവശ്യപ്പെട്ട് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ ആര്‍ പ്രഭുദാസ് ജില്ലാ കളക്ടര്‍,ഒറ്റപ്പാലം സബ് കല ക്ടര്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കത്ത് നല്‍കി. ഒമ്പ താം വാര്‍ഡില്‍ ധനകാര്യ സ്ഥാപനം നടത്തുന്ന പാലക്കാടില്‍ നിന്നും വന്ന വ്യക്തിക്ക് ആഗസ്റ്റ് മൂന്നിന് പാലക്കാട് പരിശോധന നടത്തുകയും 10ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അഗ ളിയില്‍ നിന്നും ഈ വ്യക്തി ജൂലായ് 31ന് വീട്ടിലേക്ക് പോയ ശേഷം അഗളിയിലേക്ക് തിരിച്ച് വന്നിട്ടില്ല.എല്ലാ ആഴ്ചയും വീട്ടില്‍ പോയി വരുന്ന ഈ വ്യക്തി പാലക്കാടിലെ കണ്ടെയ്ന്റ്‌മെന്റ് സോണിലാണ് താമസിക്കുന്നത്.ഇദ്ദേഹത്തിനൊപ്പം അഗളിയില്‍ ഒമ്പതാം വാര്‍ഡി ലാണ് താമസിച്ചിരുതെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവിടെ കണ്ടെയ്ന്റ്‌മെന്റ് സോണാക്കിയത്.എന്നാല്‍ രോഗം സ്ഥിരീകരിച്ച വ്യക്തി ജൂലായ് 31ന് പോയ ശേഷം ഇന്നേക്ക് 14 ദിവസം ദിവസ മായി.റൂമില്‍ ഒപ്പം താമസിച്ചിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിശോധന നടത്തിയതില്‍ ഫലം നെഗറ്റീവായിരുന്നു.വാര്‍ഡില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും അട്ടപ്പാടിയില്‍ നിന്നും ഇതുവരെ കോവിഡ് 19കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കണ ക്കിലെടുത്ത് അഗളി ഒമ്പതാം വാര്‍ഡിനെ കണ്ടെയ്ന്റ്‌മെന്റ് സോ ണില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയി രിക്കുന്നത്.