കോട്ടോപ്പാടം:കണ്ടമംഗലത്ത് കാട്ടാനയിറങ്ങി വാഴകൃഷി നശിപ്പി ച്ചു.ക്രിസ്തുരാജ ചര്‍ച്ചിന് സമീപത്തുള്ള,തോട്ടാശ്ശേരി അലി,ഫ്രാന്‍സി സ്,എന്നിവരുടെ വാഴകൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ജോസിന്റെ കവുങ്ങളും നശിപ്പിച്ചു.ഇന്ന് പുലര്‍ച്ചയോടെയാണ് ആറോളം ആനകളടങ്ങിയ സംഘമെത്തിയത്.കൃഷി നശിച്ച കര്‍ഷ കര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കുമെ ന്നും മേഖലയിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ആര്‍ആര്‍ടിയുടെ സഹായത്തോടെ പട്രോളിംഗ് ശക്തമാക്കിയതായും തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!