കാഞ്ഞിരപ്പുഴ: പൂഞ്ചോല പാമ്പന്‍തോട് കോളനിവാസികളെ മാറ്റി പാര്‍പ്പിച്ച മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്കൂ ളിലെ ദുരിതാശ്വാസ ക്യാമ്പ് കെവി വിജയദാസ് എംഎല്‍എ സന്ദര് ശിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് എംഎല്‍എ ക്യാമ്പിലെ ത്തിയത്.സൗകര്യങ്ങളും മറ്റും എംഎല്‍എ വിലയിരുത്തി. പാമ്പന്‍ തോട് കോളനിയിലെ 28 കുടുംബങ്ങളിലായി 72 പേരാണ് ക്യാമ്പി ലുള്ളത്.ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ കഴിഞ്ഞ ദിവസ മാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്.