കോട്ടോപ്പാടം:പൊതുവപ്പാടത്തെ ഭീതി തീറ്റിക്കുന്ന പുലിയെ നിരീ ക്ഷിക്കാന്‍ ഒടുവില്‍ വനംവകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന ലെ വൈകീട്ടോടെയാണ് പുലിയുടെ സാന്നിദ്ധ്യമുണ്ടായ രണ്ടിട ങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചത്.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ കുമരം പുത്തൂര്‍ പഞ്ചായത്തി നോട് ചേര്‍ന്ന് കിടക്കുന്ന മേക്കളപ്പാറ പൊതുവപ്പാടം പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുലി ഭീതി രൂക്ഷമാണ്.രണ്ടാഴ്ച മുന്‍പ് പട്ടാപ്പകല്‍ കൊങ്ങന്‍പറമ്പില്‍ മുഹമ്മദ് അനസിന്റെ വീട്ടിലെ കൂട്ടിനകത്തുണ്ടായിരുന്ന രണ്ട് ആടുകളെ പുലി ആക്രമിച്ചിരുന്നു. സംഭവമറിഞ്ഞ് ആളുകളെത്തിയതോടെ പുലി ആടുമായി വനത്തി ലേക്ക് മറയുകയായിരുന്നു.പകല്‍ സമയത്തും പുലിയെത്തിയതോ ടെ പ്രദേശത്തിന്റെ ഭീതി ഇരട്ടിക്കുകയും ചെയ്തു.ദിവസേന പുലിയെ കാണാറുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്.പുലിയെ എത്ര യും വേഗം പിടികൂടി പ്രദേശത്ത് സൈ്വര്യജീവിതം ഉറപ്പാക്കണ മെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ നിജോ വര്‍ഗീസ്,ബാബു പൊതുവപ്പാടം,റെജി തോമസ്,നൗഷാദ് വെള്ളപ്പാടം എന്നിവര്‍ ചേര്‍ന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്കും മണ്ണാര്‍ക്കാട് ഡിഎഫ്ഒ യ്ക്കും പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചത്.ക്യമാറകളിലൂടെ പുലിയുടെ സ്ഥിര സാന്നിദ്ധ്യം ഉറപ്പ് വന്നാല്‍ കൂട് സ്ഥാപിച്ച് പിടികൂടുന്ന തടക്കമുള്ള നടപടിയിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ നീക്കം.
രണ്ട് പട്ടികവര്‍ഗ കോളനികളുള്ള പ്രദേശം കൂടിയാണിത്.കഴിഞ്ഞ വര്‍ഷം മേഖലയില്‍ നിന്നും ഏഴ് ആടുകളെ പുലി പിടികൂടിയിരു ന്നു.മൈലാമ്പാടം മേഖലയില്‍മാസങ്ങളോളം ഭീതി പരത്തിയ പുലി ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെടുകയായിരുന്നു. നവംബര്‍ എട്ടിന് പിടിയിലായ പുലിയെ പിന്നീട് പറമ്പിക്കുളം വനമേഖലയില്‍ വിടുകയായിരുന്നു.ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുലിശല്ല്യം രൂക്ഷമായതോടെ മലയോര മേഖലയുടെ ജീവിതം വീണ്ടും ഭീതിയുടെ നിഴലിലായി.