ശ്രീകൃഷ്ണപുരം:ശ്രീകൃഷ്ണപുരം ഭവനനിര്‍മ്മാണ സഹകരണ സംഘ ത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളുടെ പഠനത്തിനാ യി നടപ്പാക്കുന്ന പഠന മിത്ര പലിശരഹിത ലാപ് ടോപ്പ് വായ്പാ പദ്ധതി ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലം എം.എല്‍.എ പി.കെ.ശശി ഉദ്ഘാട നം ചെയ്തു.സംഘം പ്രസിഡന്റ് എം.മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.പ്രേം കുമാര്‍, വൈസ് പ്രസിഡന്റ് പി.പി.ശിവശങ്കരന്‍, ഡയറക്ടര്‍മാരായ എം. സുകുമാരന്‍, സി.എ.ശങ്കരനാരായണന്‍, പി.ടി.മുരളികൃഷ്ണന്‍, കെ.കെ.ലിനി, എന്‍.കുഞ്ഞി ലക്ഷ്മി, സംഘം സെക്രട്ടറി കെ.മുരളി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.