പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 609 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഓഗസ്റ്റ് 7) ജില്ലയില്‍ 123 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 124 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 33575 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 32421 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 117 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 171 സാമ്പിളുകൾ അയച്ചു. 2178 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1540 പേർ രോഗമുക്തി നേടി. ഇനി 365 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ഇതുവരെ 92116 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി യത്. ഇതില്‍ ഇന്ന് മാത്രം 690 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11194 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.