മണ്ണാര്‍ക്കാട്:ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കണ്‍ ട്രോള്‍ റൂം തുറന്നു. സിവില്‍ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തില്‍ തുറന്ന കണ്‍ട്രോള്‍റൂമില്‍ അന്വേഷണങ്ങള്‍ക്കായി 1077എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത രണ്ടാഴ്ച അതി ശക്തമായ മഴയ്ക്ക് സാധ്യതയു ണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂം തുറന്നത്.കൂടാതെ കോവിഡ്, കാലവര്‍ഷം എന്നിവയുമായി ബന്ധ പ്പെട്ട സംശയങ്ങള്‍ക്ക് എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം നിലവിലുണ്ട്.