അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിലെ ഹോമിയോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്കിന്റെ സേവ നം നാളെ മുണ്ടക്കുന്ന് വര്‍ഡില്‍.രാവിലെ 11 മണിമുതല്‍ 12.30 വരെ മുണ്ടക്കുന്ന് അംഗനവാടിയിലും കോട്ടപ്പള്ള – മൂച്ചിക്കല്‍ പ്രദേശ ത്തുകാര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ കോട്ടപ്പള്ള കലാസമിതി വായനശാലയിലും പരിശോധന നടക്കും 10 വയസ്സിനു താഴെയു ള്ളവരും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മാത്രമായാണ് ക്യാമ്പ്. എല്ലാവിധ രോഗമുള്ളവര്‍ക്കും ക്യാമ്പിലെത്തി പരിശോധന നടത്താം.കോവിഡ് 19 പശ്ചാതലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും അലനല്ലൂര്‍ ഹോമിയോ ആശുപത്രിയില്‍ മുമ്പ് കാണിച്ചിട്ടുള്ളവര്‍ ഒപി ചീട്ട് കൊണ്ടു വരണമെന്നും വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാലി, മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രവീണ്‍ എ്ന്നിവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!