കരിമ്പ:സിപിഐ.സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനമനു സരിച്ച് നടപ്പാക്കിയ ജീവനം അതിജീവനം പദ്ധതിയുടെ ഭാഗമായി സി.പി.ഐ. കരിമ്പ ലോക്കല്‍ കമ്മിറ്റി ഇടക്കുറുശ്ശിയില്‍ നടത്തിയ പച്ചക്കറികൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി നിര്‍വഹിച്ചു.പയര്‍, വെണ്ട എന്നിവയാണ് ആദ്യഘട്ടത്തില്‍ വിളവെടുത്തത്.കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍,സിപിഐ കരിമ്പലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണന്‍,കെ.വി.ജയപ്രകാശ്,മുരളി,രാമകൃഷ്ണന്‍,ശിവാനന്ദന്‍,ഓമനക്കുട്ടന്‍,രഞ്ജിത്ത്,പ്രദീപ് വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു .കൃഷിയെ പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത നേടാന്‍ കരിമ്പ പഞ്ചായത്തിലെ തരിശ് ഭൂമികളില്‍ പരിസ്ഥിതി ദിന ത്തിലാണ്കൃഷിക്ക് തുടക്കമിട്ടത്.കോവിഡാനന്തര കേരളത്തില്‍ കൂടുതല്‍ ഭക്ഷ്യോത്പാദനം നടത്തി അതിജീവനമെന്നത്-ഒരു ക്യാംപയ്‌നായി പ്രഖ്യാപിച്ചിരിക്കുകയാണ് സി പി ഐ പ്രവര്‍ത്ത കര്‍.