അലനല്ലൂര്‍:പച്ചക്കറി കൃഷിയില്‍ വിജയകഥയുമായി ചളവയിലെ ചങ്ങാതിക്കൂട്ടം.12 ഇനം പച്ചക്കറികളാണ് ചളവയിലെ മണ്ണില്‍ ഇവ രുടെ അധ്വാനത്തില്‍ വിളഞ്ഞത്.ചളവയിലെ യുവാക്കളുടെ നേതൃ ത്വത്തിലുള്ള കൂട്ടായ്മയ ചങ്ങാതിക്കൂട്ടം കൂട്ടായ്മയിലെ പി പ്രദീപ്, പി.ജ്യോതി,പി.കൃഷ്ണന്‍കുട്ടി,പി.വാസു,എം.നാരായണന്‍ കുട്ടി,യു. സുരേഷ്,എം.പ്രദീപ്,ടി.സലാം,സി.രാമചന്ദ്രന്‍,എന്നിവരുടെ നേതൃ ത്വത്തില്‍ മെയ് മാസത്തിലാണ് കൃഷിപ്പണി ആരംഭിച്ചത് .പ്രദേ ശവാസിയായ പുല്‍പ്പറ്റ വീട്ടില്‍ ജയവാര്യര്‍ പാട്ടമില്ലാതെ നല്‍കിയ സ്ഥലത്താണ് ഇവര്‍ പച്ചക്കറി വിത്തിട്ടത്.അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നല്‍കിയ വിത്തുകളും ഒപ്പം ഇവര്‍ സ്വന്തമായി കണ്ടെത്തിയ വിത്തുകളും ഉപയോഗിച്ച് നടത്തിയ കൃഷിയില്‍ വിളവ് സമൃദ്ധമായതിന്റെ സന്തോഷത്തിലാണ് ചങ്ങാതിക്കൂട്ടം.
വെണ്ട,പടവലം,കയ്പ,മുളക്,ചീര എന്നിവയാണ് പ്രധാന വിളകള്‍. ഒഴിവ് സമയങ്ങളും വൈകുന്നേരവുമാണ് കൃഷിയിക്കായി ചെല വഴിച്ചത്.പൂര്‍ണമായും ജൈവരീതിയിലാണ് വളപ്രയോഗം നടത്തി യത്.വിളവെടുപ്പ് അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡ ന്റ് കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി പി ശ്രീനിവാസന്‍,കെ ധര്‍മ്മ പ്രസാദ്,എം കൃഷ്ണകുമാര്‍,എം സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.