അലനല്ലൂര്‍:കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘വിദ്യാര്‍ത്ഥികളും സര്‍ക്കാരും’ എന്ന വിഷയത്തില്‍ ഏകദിന വെബിനാര്‍ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം പ്രസിഡന്റ് അസീര്‍ വരോടന്‍ ഉദ്ഘാടനം ചെയ്തു.ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും എന്‍.എസ്.യു .ഐ നേതാവുമായ വിഷ്ണു പ്രസാദ് മുഖ്യാതിഥി ആയി. കെ. എസ്. യു എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് സി. കെ ഷാഹിദ് മോഡറേ റ്ററായി. മണ്ഡലം ജനറല്‍ സെക്രട്ടറി സഹല്‍ പുളിക്കല്‍, വൈസ് പ്രസിഡന്റ് ജസീല്‍ ഹംസ, മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബിന്‍ ആലിക്കല്‍, മണ്ഡലം സെക്രട്ടറിമാരാ യ ഷാനില്‍ മംഗലത്ത്, ഹനാന്‍ വടക്കന്‍, അര്‍ഷദ് ബാബു തുടങ്ങി യവര്‍ പങ്കെടുത്തു. വാളയാര്‍ പീഡനം, പലത്തായി പീഡനം, സി.ബി. എസ്.സി സിലബസ് വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരള സര്‍ക്കാറിന്റെ അലം ഭാവം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.