കരിമ്പ:പകര്‍ച്ചാ വ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്തിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് പരി ശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച പനയംപാടത്തെ ചായക്കട അടച്ച് പൂട്ടി.പുകയില നിരോധിത ബോര്‍ ഡ് പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി.പൊതു സ്ഥലത്ത് പുകവലിച്ച ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍,സതീഷ്‌കുമാര്‍,ജംഷീദ എന്നിവര്‍ നേതൃ ത്വം നല്‍കി.