അലനല്ലൂര്‍:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ 10 ലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ എടത്തനാട്ടുകര ഏരിയാ തല ഉദ്ഘാടനം ഏരിയ പ്രസിഡന്റ് വി.വിഷ്ണു നിര്‍വഹിച്ചു.യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഏരിയ വൈസ് പ്രസിഡന്റ് വിജയ കൃഷ്ണന്‍, ഏരിയ കമ്മറ്റി സെക്രട്ടറിമാരായ പ്രമോദ്.പി, രാജേഷ്.എം, ഏരിയ കമ്മറ്റി അംഗങ്ങളായ ചാമി കെ,ജയന്‍, അനീഷ്.കെ എന്നി വര്‍ പങ്കെടുത്തു.