മണ്ണാര്‍ക്കാട്:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി.യുടെ നേതൃ ത്വത്തില്‍ സംസ്ഥാന വ്യാപകമായി ജൂലായ് 24 മുതല്‍ 30 വരെ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊണ്ടുളള പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്റെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തല ഉദ്ഘാടനം ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ് നിര്‍വ്വഹിച്ചു. നിയോജമണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബാലഗോപാലന്‍, വൈസ് പ്രസിഡന്റ് ടി.എം.സുധ, സെക്രട്ടറി എന്‍.ബിജു,മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.അമുദ, മഹിളമോര്‍ച്ച ജില്ലാ കമ്മിറ്റി അം ഗം പി.ഷൈനി,ടി.വി.പ്രസാദ്, എ.ശ്രീനിവാസന്‍,കെ.പ്രഭ, കെ.ജി. സുരേഷ്, എം.പി.പരമേശ്വരന്‍ പിള്ള, രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.