മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന തലത്തില്‍ ഹസന്‍ കോയ വിഭാഗം മാതൃസംഘടനയില്‍ ലയിച്ചതോടെ ജില്ലയില്‍ സംഘടന സംവിധാനം ഒറ്റക്കെട്ടാണെന്നും യൂണിറ്റ് തല അഫിലിയേഷന് ജില്ലയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.ജില്ലയിലെ യൂണിറ്റുകളുടെ അഫിലിയേഷന്‍ നടപടികള്‍ക്ക് ജോബി വി ചുങ്കത്തിനേയും വിഎം ലത്തീഫിനേയും സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയതായി മുന്‍ ഹസ്സന്‍ കോയ വിഭാഗം യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു പറഞ്ഞു. വ്യാജരേഖ കളു ണ്ടാക്കി കോടതിയെ തെറ്റദ്ധരിപ്പിച്ച് ഒരു വിഭാഗം വ്യാപര ഭവന്‍ കൈവശം വെച്ചിരിക്കുകയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഇതിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകും.മണ്ണാര്‍ക്കാട് യൂണിറ്റിലെ മൂന്ന് പേരെ പുറത്താക്കിയതിനാല്‍ യൂണിറ്റിന്റെ അംഗീകാരം നഷ്ട പ്പെട്ടിരിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി.മണ്ണാര്‍ക്കാട് യൂണിറ്റില്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്ന് വരുന്ന മെമ്പ ര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമായി തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്നും നേതാക്കളായ ഫിറോസ് ബാബു, സി.എച്ച്.അബ്ദുല്‍ ഖാദര്‍,സക്കീര്‍ തയ്യില്‍ ,ടി .കെ .ഗംഗാധരന്‍ ,ചിന്മയാനന്ദന്‍ ,കെ .പി .ടി .അഷറഫ് ,റീഗല്‍ ഷൗക്കത്ത് ,അസ്‌കര്‍ അലി ,കാജാ ഹുസൈന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.