തെങ്കര: അട്ടപ്പാടി മണ്ണാര്‍ക്കാട് റൂട്ടില്‍ പാതയോരത്ത് അപകട ഭീഷ ണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നുമണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ ജീര്‍ണാവസ്ഥയിലു ള്ള മരങ്ങള്‍ കടപുഴകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും ദുരന്തങ്ങള്‍ തലനാരിഴയ്ക്കാണ് വഴിമാറുന്നത്. നെല്ലി പ്പുഴ മുതല്‍ ആനമൂളി വരെ ഉണങ്ങി ദ്രവിച്ച നിരവധി മരങ്ങളുണ്ട്. പല മരങ്ങളുടെയും കൊമ്പുകള്‍ റോഡിലേക്കാണ് ചാഞ്ഞാണ് നില്‍ക്കുന്നത്.ഇതിനാല്‍ തന്നെ ഇതുവഴി യാത്രക്കാര്‍ ഭീതിയോ ടെയാണ് കടന്ന് പോകുന്നത്.
കഴിഞ്ഞ ദിവസം തെങ്കര ചിറപ്പാടത്ത് ആല്‍മരം പൊട്ടി വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു.ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു റോഡരുകിലെ വന്‍ ആല്‍മരം റോഡിലേക്കും സമീപത്തെ പോസ്റ്റിലേക്കും മറിഞ്ഞത്.നിലംപതിച്ച മരം മുറിച്ച് മാറ്റാനുള്ള ശ്രമം ആരംഭിക്കവേ ബാക്കി ഭാഗം കൂടി പൊട്ടി വീണത് ഭീതി സൃഷ്ടിച്ചിരുന്നു.മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍ കുട്ടി,സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സി മനോജ്,ഫയര്‍ ഓഫീസര്‍മാരായ സി ജയകൃഷ്ണന്‍,വിടി രാംദാസ്,എ.ഫൈസല്‍,ജിഷ്ണു,ഡ്രൈവര്‍ പി മനോജ് എന്നിവരടങ്ങുന്ന സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ഇക്കഴിഞ്ഞ് മെയ് മാസത്തില്‍ തെങ്കര സ്‌കരൂളിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണിരുന്നു.ഭാഗ്യവശാല്‍ ആളപായമുണ്ടായില്ല.
അട്ടപ്പാടി മലയുടെ അടിവാരമായതിനാല്‍ ശക്തമായ കാറ്റാണ് ഈ മേഖലയില്‍ അനുഭവപ്പെടാറ്.ഇതിനാല്‍ തന്നെ മരങ്ങളുടെ ഉണ ങ്ങിയ കൊമ്പുകള്‍ കാറ്റത്ത് പൊട്ടി വീഴുന്നത് പതിവാണെന്ന് നാട്ടു കാര്‍ പറയുന്നു.മഴക്കാലത്തിന് മുമ്പ് പാതയോരത്ത് യാത്രക്കാര്‍ക്ക് അപായ ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.കാലവര്‍ഷം ശക്തിയാര്‍ജ്ജിക്കുന്നത് കണക്കിലെ ടുത്ത് വലിയദുരന്തങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ എത്രയും വേഗം അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാണ് ആവശ്യം.