മണ്ണാര്‍ക്കാട്: പാലത്തായിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണു കള്‍ കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. പൊതു ഇടങ്ങളില്‍ സമരം പാടില്ലന്ന ഹൈക്കോടതിവിധി നിലനില്‍ക്കുന്നതിനാല്‍ വീടുകളി ല്‍ വെച്ചാണ് കണ്ണ് കെട്ടി സമരം നടത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍, ജില്ലാ ഭാരവാഹികളായ നൗഷാദ് വെള്ളപ്പാടം, നൗഫല്‍ കളത്തില്‍, മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി, ജന.സെക്രട്ടറി മുനീര്‍ താളിയില്‍ , ട്രഷറര്‍ ഷറഫു ചങ്ങലീരി, സംസ്ഥാന കൗണ്‍സിലര്‍ കെ.ടി അബ്ദുല്ല, ജില്ലാ കമ്മിറ്റി അംഗങ്ങളായ പടുവില്‍ മാനു, പി.കെ സമദ്,ടി. സൈനുല്‍ ആബിദ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കാളികളായി