അലനല്ലൂര്‍: സ്വര്‍ണ്ണ കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസി ന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എടത്തനാട്ടുകര മേഖലാ യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മ കമായി സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ അയച്ച് പ്രതിഷേധിച്ചു.കോട്ടപ്പള്ള പോസ്റ്റ് ഓഫീസില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് മുസ്‌ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ്, യൂത്ത് ലീഗ് മേഖലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, ഗഫൂര്‍ പാറോക്കോട്, പി.അന്‍വര്‍ സാദത്ത്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, മേഖലാ പ്രസി ഡന്റ് കെ.അഫ്‌സല്‍, വി.പി റബ്ബാനി എന്നിവര്‍ നേതൃത്വം നല്‍കി.