മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക ബന്ദ് സംഘടിപ്പിച്ചു.റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ നിറുത്തിയ ശേഷം ഫെയ്സ് ബുക്ക് ലൈവിലൂടെ പ്രതി ഷേധം രേഖപ്പെടുത്തി.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,നൗഫല്‍ തങ്ങള്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അരുണ്‍ കുമാര്‍,രാജന് ആമ്പാടത്ത്,അസീര്‍ വറോടന്‍,തോമസ് മാഷ്,കെ.ജി.ബാബു,കബീര്‍ ചങ്ങലീരി,ഷാനു നിഷാനു, ഷനൂബ്, ബാബു,ഉബൈദ്,ജയപ്രകാശ് വാഴോത്ത്,ലൈല തുടങ്ങിയവര്‍ നേതൃത്വം നല്കി.