കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ കണ്ടമംഗലത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു .ചുവരുകളില്‍ വിള്ളല്‍ വീഴുകയും, സണ്‍സൈ ഡില്‍ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തായ നിലയിലുമാണ്. ജാനലകളും തകര്‍ന്നിട്ടുണ്ട്.മഴക്കാലമായതോടെ കെട്ടിടം ചോര്‍ ന്നൊലിക്കുന്നതായാണ് പരാതി.
1992ല്‍ ഇന്ത്യ പോപ്പുലേഷന്‍ പ്രൊജക് സബ് സെന്ററായാണ് കണ്ടമംഗലത്ത് ആരോഗ്യ ഉപകേന്ദ്രം നിര്‍മിച്ചത്..കാലപ്പഴക്കം നേരിടുന്ന കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കണമെന്നും ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കോട്ടോപ്പാടം പഞ്ചായത്തിലെ 3,5,6,7 വാര്‍ഡുകളില്‍ താമസിക്കുന്ന കുടിയേറ്റകര്‍ഷകരും പട്ടികജാതി -പട്ടികവര്‍ഗക്കാരും ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ആരോഗ്യഉപകേന്ദ്രത്തില്‍ ചികിത്സാ സംവിധാനം കൂടിഉറപ്പ് വരുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് നിലവില്‍ രോഗം ബാധിച്ചാല്‍ ഇവിടെയുള്ളവര്‍ ചികിത്സ ലഭിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം, അല്ലെങ്കില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലോ എത്തേണ്ട അവസ്ഥയാണ്.
ആരോഗ്യ ഉപകേന്ദ്രത്തിന്റെ ബലാരിഷ്ടതകള്‍ നാട്ടുകാര്‍ പലതവ ണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടും നടപടികളില്ലാത്തത് ജനരോഷത്തിന് ഇടയാക്കുകയാണ്.എത്രയും വേഗം ആരോഗ്യ ഉപകേന്ദ്രം പുതുക്കി നിര്‍മ്മിക്കുന്നതിനും സ്ഥിരം ഡോക്ടറെ നിയമിക്കുന്നതിനും നടപടിയില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കണ്ടമംഗലം വികസന സമിതി ചെയര്‍മാന്‍ രാമകൃഷ്ണന്‍ കല്ല്യാട്ടില്‍,കണ്‍വീനര്‍ ചെറുമലയില്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ പറഞ്ഞു.