മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധന പിന്‍വലിക്കുക,തൊഴിലും കൂലി യും സംരക്ഷിക്കുക,മോട്ടോര്‍ വ്യവസായം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഎംടിയു (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി ദാസന് ഉദ്ഘാടനം ചെയ്തു.ഡിഎംടിയു ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.സിഐടിയു ഡിവിഷന് ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ,വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ഹമീദ്,സിഐടിയു മുനിസിപ്പല്‍ കമ്മിറ്റി അംഗം റഷീദ് ബാബു, ശശി തുടങ്ങിയവര്‍ സംസാരിച്ചു.ഡിഎംടിയു ഡിവഷന് ജോയിന്റ് സെക്രട്ടറി രാജീവ് സ്വാഗതവും ഡിവിഷന് കമ്മിറ്റി അംഗം ദേവരാജ് നന്ദിയും പറഞ്ഞു.