മണ്ണാര്‍ക്കാട്: അഭിഭാഷകനായി സനദെടുത്ത കെ.എസ്.യു മുന്‍ അലനല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് ഷഹബാസ് ആലായനെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഹാരാര്‍പ്പണവും, ഉപ ഹാരവും നല്കി.ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഹബീബ് മാഷ്,കാസിം ആലായനും,മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വേണു മാഷ്,യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ നവാസ് ചോലയില്‍, മണി കണ്ഠരാജീവ്,സിനാന് തങ്ങള്‍ കെ.എസ്.യു അലനല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് ഷമീം അക്കര തുടങ്ങിയവര്‍ പങ്കെടുത്തു.