തച്ചമ്പാറ: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഓരോ വീടുകളിലും വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി പ്ലാവ് വിളയും.പഞ്ചായത്തില്‍ ജനകീയ അസൂത്രണ പദ്ധതിയുടെയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗ മായി അപേക്ഷ നല്കിയവര്ക്കുള്ള ഫലവൃക്ഷതൈകള്‍ ഇത്ത വണ വിതരണം ചെയ്യുന്നത് തേന്‍വരിക്ക ഇനത്തില്‍പ്പെട്ട ജനകീയ പ്ലാവായ വിയറ്റ്നാം സൂപ്പര്‍ ഏര്‍ലിയാണ്.വര്‍ഷത്തില്‍ രണ്ടുതവണ കായ്ക്കും.ഇതിനുമുമ്പ് റംബൂട്ടാന് മാംഗോസ്റ്റിന്, മാവ്, ചാമ്പ, പേരാ എന്നീ ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തിരുന്നു. വിതരണോ ദ്ഘാടനം വാര്‍ഡ് മെമ്പര്‍ നൗഷാദ് ബാബു നിര്‍വഹിച്ചു, രാമചന്ദ്രന് അലി തേക്കത് , നാസര്‍, സുനില്‍കുമാര്‍, ബിജു പാറക്കാല എന്നിവര്‍ സംബന്ധിച്ചു.