കാഞ്ഞിരപ്പുഴ:സുഭിക്ഷ കേരളം പദ്ധതിയിലൂടെപാലും മുട്ടയും പച്ച ക്കറിയും മത്സ്യവും മൃഗപരിപാലനവും കൃഷിയുമെല്ലാം സമന്വയി പ്പിച്ച് സ്വയംപര്യാപ്തതയിലേക്ക് ഉയരാന്‍ വൈവിധ്യമാര്‍ന്ന പദ്ധതി കള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത്.ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഒമ്പതിനാ യിരം വീടുകളെ ഭക്ഷ്യധാന്യ ഉത്പാദന യൂണിറ്റുകളാക്കി സമ്പൂര്‍ണ്ണ കൃഷിക്ക് തുടക്കം കുറിച്ചു.കോവിഡ് സാഹചര്യത്തില്‍ വരാനിരി ക്കുന്ന വറുതിയുടെ കാലത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ് പുതിയ ഉത്പാദന പദ്ധതികളും പരമ്പരാഗത കൃഷി രീതികളും തിരികെ കൊണ്ടുവരാന്‍ കാഞ്ഞിരപ്പുഴഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നത്.
കൃഷി വകുപ്പിന്റെ സഹകരണത്തോടെ തൈകള്‍, വിത്ത് വിതര ണം,സംഭരണം,വിതരണം തുടങ്ങി കൃഷിക്കാവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ വരെ പഞ്ചായത്ത് നല്‍കും.രണ്ടായിരം ഭവനങ്ങളില്‍ നാടന്‍ കോഴി ഉത്പാദന യൂണിറ്റുകള്‍ തുടങ്ങും.ഫിഷറീസ് വകുപ്പു മായി ചേര്‍ന്ന്മത്സ്യകൃഷിക്കും തുടക്കം കുറിക്കും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കൃഷിയിലേക്ക് ഇറങ്ങുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് സന്നദ്ധമാണെന്നും കൃഷിയെ സമ്പുഷ്ടമാക്കി ഗ്രാമീണ ജീവിതം സ്വയം പര്യാപ്തവും സുസ്ഥിരവുമാക്കുകയാണ് ഭരണ സമിതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ പൊറ്റശ്ശേരി പറഞ്ഞു.
ഭക്ഷ്യ സ്വയംപര്യാപ്തതക്കായി തരിശിടങ്ങളില്‍ കൃഷിയിറക്കും. സാധ്യമാകുന്നത്ര രാസവസ്തുക്കളൊന്നും തൊടാതെ തികച്ചും ജൈവമായ നേട്ടമാണ് പഞ്ചായത്ത് ആഗ്രഹിക്കുന്നത്.സമ്പൂര്‍ണ്ണ തരിശ് രഹിത പഞ്ചായത്ത് ആയി കാഞ്ഞിരപ്പുഴയെ മാറ്റുകയാണ് ലക്ഷ്യം.കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങളും നിര്‍ദ്ദേശവും നല്‍കി കൃഷി ഭവനും ഒപ്പമുണ്ട്.എല്ലാ വീടുകളിലും കൃഷി സജീവമാക്കി പോയകാലത്തെ കാര്‍ഷിക പ്രതാപം വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് കാഞ്ഞിരപ്പുഴഗ്രാമ പഞ്ചായത്ത് സാരഥികള്‍.