മണ്ണാര്‍ക്കാട്:ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ച ജമീഷിന്റെ ഉമ്മ ആയിഷയ്ക്ക് മീറ്റ് യുഎഇ ഭാരവാഹികളുടെ കൈത്താങ്ങ്.വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിമിന്റെ ശ്രമഫലമായി ജമീഷിന്റെ മാതാ വിന് അനുവദിച്ച ലൈഫ്മിഷന് വീട് പണി തീരുന്ന മുറയ്ക്ക് വീടിന് മുകളില്‍ വാടക ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയാണ് മീറ്റ് യുഎ ഇ പ്രതിനിധികള്‍ നല്‍കിയത്.അഞ്ച് ലക്ഷം രൂപയാണ് കൈമാറിയ ത്.ജമീഷ് ഏക മകനാണ്.മീറ്റ് ഭാരവാഹികളായ സക്കീര്‍,വൈസ് പ്രസിഡന്റ് ലിയാത് അച്യുതന്,വിപി ഹൈദര്‍ അലി,വിപി ഫിറോ സ്,സൗമ്യ സുരേഷ്,അബ്ദുല്‍ നാസര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ജമീഷിന്റെ മാതൃസഹോദരന്‍ സുലൈമാന്‍ സംഖ്യ കൈമാറി. ഡിഎച്ച് എസ് പ്രധാന അധ്യാപിക സൗദ,നെല്ലിപ്പുഴ മഹല്ല് ജമാ അത്ത് പ്രസിഡന്റ് ടികെ കോയാമു,പികെ അബ്ബാസ് ഹാജി, സെക്രട്ടറി സലീം,വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.