തച്ചനാട്ടുകര: കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളനുഭവിക്കുന്ന പ്രതിസന്ധികള്‍ നേരിട്ടറിയുന്നതിനും ഓണ്‍ലൈന്‍ പഠന സൗകര്യ ത്തിന്റെ ലഭ്യതയെ സംബന്ധിച്ച് മനസിലാക്കി പരിഹാരം കണ്ടെ ത്തുന്നതിനുമായി എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തു ന്ന ഗൃഹസന്ദര്‍ശന കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഏരിയ യിലെ കോട്ടോപ്പാടം , തച്ചനാട്ടുകര ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ ഗൃഹസന്ദര്‍ശനം നടന്നു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ എ പ്രയാണ്‍ നേതൃത്വം നല്‍കി.ഏരിയാ സെക്രട്ടറി കെ ഷാനിഫ് ,ഏരിയാ പ്രസിഡന്റ് കെ.എസ് അനുശ്രി,ജില്ലാ കമ്മറ്റിയംഗം കെ എസ് അമല്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!