പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 25) മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് അഞ്ച് പേർക്ക് രോഗ മുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
കുവൈത്ത്-6
കല്ലടിക്കോട് കരിമ്പ സ്വദേശികളായ രണ്ടുപേർ (59 പുരുഷൻ, 57 സ്ത്രീ),
ഷൊർണൂർ പരുത്തിപ്ര സ്വദേശി (28 പുരുഷൻ),
ജൂൺ 12ന് വന്ന ലക്കിടി സ്വദേശികളായ രണ്ടുപേർ (32,39 പുരുഷൻ)
കേരളശ്ശേരി സ്വദേശി (40 പുരുഷൻ)
തമിഴ്നാട്-1
ചെന്നൈയിൽ നിന്നും വന്ന ശ്രീകൃഷ്ണപുരം കോട്ടപ്പുറം സ്വദേശി(38 പുരുഷൻ)
ഒമാൻ-2
തിരുനെല്ലായി സ്വദേശി (56 സ്ത്രീ)
പറളി എടത്തറ സ്വദേശി (59 പുരുഷൻ)
ഡൽഹി-1
കോങ്ങാട് സ്വദേശി (30 പുരുഷൻ)
യുഎഇ-5
കുഴൽമന്ദം ചിതലി സ്വദേശി (30 പുരുഷൻ),
ചളവറ സ്വദേശി (42 പുരുഷൻ)
അബുദാബിയിൽ നിന്നും വന്ന നെല്ലായ സ്വദേശി (20 പുരുഷൻ)
ഷാർജയിൽ നിന്ന് വന്ന നെല്ലായ സ്വദേശി (39 പുരുഷൻ)
ദുബായിൽ നിന്നു വന്ന പറളി എടത്തറ സ്വദേശി (36 പുരുഷൻ)
സൗദി-3
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷൻ),
ജൂൺ 12ന് വന്ന കരിമ്പ സ്വദേശി (43 പുരുഷൻ)
അമ്പലപ്പാറ സ്വദേശി (47 പുരുഷൻ)
കർണാടക-1
ബാംഗ്ലൂരിൽ നിന്ന് വന്ന കുഴൽമന്ദം സ്വദേശി (55 പുരുഷൻ)
മഹാരാഷ്ട്ര-4
ജൂൺ പത്തിന് വന്ന മണ്ണാർക്കാട് പെരിമ്പടാരി സ്വദേശികളായ അമ്മയും(36) മൂന്ന് മക്കളും ( 12, എട്ട് വയസുള്ള പെൺകുട്ടികൾ, നാലു വയസുള്ള ആൺകുട്ടി)
ബീഹാർ-1
ജൂൺ 13ന് വന്ന എരുത്തേമ്പതി സ്വദേശി (36 പുരുഷൻ)
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 214 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
കോവിഡ് 19: ജില്ലയില്‍ 214 പേര്‍ ചികിത്സയില്‍
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 214 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 12 പേർ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 25) ജില്ലയില്‍ 24 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 17036 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 16068 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 435 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 428 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 218 പേർ രോഗമുക്തി നേടി. പുതുതായി 294 സാമ്പിളുകളും അയച്ചു.
ഇതുവരെ 56736 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1318 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9352 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.