കരിമ്പ: കേരള സര്‍ക്കാരിന്റേത് പ്രവാസി ദ്രോഹ നടപടികളാണെ ന്നാരോപിച്ച് സംസ്ഥാന യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരിമ്പ പഞ്ചായത്ത് യൂത്ത് ലീഗ് നീതി സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കാദര്‍ കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ റിയാസ് നാലകത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി അംഗം യൂസഫ് പാലക്കല്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.എം മുസ്തഫ, യു.ഡി.എഫ് മണ്ഡലം ചെയര്‍ മാന്‍ ആന്റണി മതിപുറം, മുഹമ്മദ് ഹാരിസ് എന്നിവര്‍ സംസാരി ച്ചു. സലാം പള്ളിപ്പടി, അജ്മല്‍ മാപ്പിളസ്‌കൂള്‍, റിയാസ് പറക്കാട്, സമദ് ചുങ്കം, കമറുദ്ധീന്‍, സാദിക്ക്, തമീം, മുഹമ്മദ് ഷാനു, മുഹ്‌സി ന്‍ എന്നിവര്‍ പങ്കെടുത്തു. ഷഹനാസ് എ.എച്ച് സ്വാഗതവും, അല്‍ ത്താഫ് കരിമ്പ നന്ദിയും പറഞ്ഞു