കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ വേങ്ങ കുണ്ട്‌ലക്കാട് കണ്ടമംഗലം റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റോഡിന് റോഡിന്റെ ശില്‍പ്പിയും ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായ മഹാകവി ഒളപ്പമണ്ണയുടെ പേര് നാമകരണം ചെയ്യണമെന്നും ആവ ശ്യപ്പെട്ട് കുണ്ട്‌ലക്കാട് നിവാസികള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ യ്ക്ക് നിവേദനം നല്‍കി.കളത്തില്‍ അബ്ദുല്ല എംഎല്‍എ ആയിരുന്ന കാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ എംകെ മുനീര്‍ പിഡബ്ല്യുഡിയെ കൊണ്ട് റോഡ് ഏറ്റെടുപ്പിച്ചിരുന്നു.എന്നാല്‍ പിന്നീട് വന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുകയും പഞ്ചായത്തിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.പിന്നീട് പ്രധാന പണികളൊന്നും റോഡില്‍ നടന്നിട്ടില്ല.നിലവില്‍ പിഡബ്ല്യുഡിക്ക് കൈമാറാന്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.യുഡിഎഫ് പ്രവര്‍ത്തകരായ പിഎം മുസ്തഫ,കാസിം എന്‍പി,റഷീദ് ടി,ഷാഫി പി,ജുനൈസ് തോട്ട ശ്ശേരി,നൗഷാദ് എന്‍പി,പറമ്പത്ത് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.