അലനല്ലൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് എടത്തനാട്ടുകര മേഖലാ മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ‘പ്രവാസി സംരക്ഷണ വലയം’ പ്രതി ഷേധ പരിപാടി ശ്രദ്ധേയമായി. പ്രവാസികളോടുള്ള അവഗണനയും ദ്രോഹവും അവസാനിപ്പിക്കുക മുദ്രാവാക്യമുയര്‍ത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ളയില്‍ നടന്ന പ്രതിഷേധ വലയം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ്, ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഉണ്ണീന്‍ വാപ്പു, മേഖലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ടില്‍, ട്രഷറര്‍ ഗഫൂര്‍ പാറോക്കോട്, ഗ്രാമ പഞ്ചായത്തംഗം സി.മുഹമ്മദാലി, മഠത്തൊടി അലി, നാണി പൂളക്ക ല്‍, പി.അന്‍വര്‍ സാദത്ത്, റഹീസ് എടത്തനാട്ടുകര, മൂസ പുലയക്കള ത്തില്‍, നിജാസ് ഒതുക്കുംപുറത്ത്, ഇസ്മായില്‍ ആര്യാടന്‍, കെ.അഫ്‌സല്‍, റിയാസ് മുറിയകണ്ണി, വാപ്പു പടിക്കപ്പാടം എന്നിവര്‍ നേതൃത്വം നല്‍കി. പിലാച്ചോല, പടിക്കപ്പാടം, കൊടിയംകുന്ന്, മുറിയക്കണ്ണി, ചിരട്ടക്കുളം, യതീംഖാന യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.