മണ്ണാര്‍ക്കാട്:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കെട്ടി ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച വാടക ഇളവ് ഉടന്‍ നടപ്പിലാക്കുക,ഇന്ധന വിലവര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലയിലെ 250 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.
മണ്ണാര്‍ക്കാട് യൂണിറ്റില്‍ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ 11 കേന്ദ്രങ്ങളിലായി ധര്‍ണ നടന്നു.മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റില്‍ സമരം കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ് ലിം ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീര്‍ മണ്ണാര്‍ക്കാട് അധ്യക്ഷനായി. യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ്പൂര്ണിമ,പിയു ജോണ്സണ്, കൃഷ്ണകുമാര്‍,വി മുഹമ്മദാലി,ഷമീര്‍ വികെഎച്ച്, അഭിലാഷ്, ഡേവി സണ്‍,റനീഷ്,മുരളികുമാര്‍,ഗുരുവായൂരപ്പന്,കൃഷ്ണദാസ്,ഷമീര്‍ കിംഗ്സ്,കൃഷ്ണദാസ്,സദ്ദാം,ഹാരിസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങ ളില്‍ നേതൃത്വം നല്കി.